Currency

സൗദികളെ വിവാഹം ചെയ്യുന്നതിന് കര്‍ശന നിബന്ധനകള്‍

സ്വന്തം ലേഖകന്‍Sunday, December 18, 2016 11:36 am

സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാര്‍ക്കും സൗദി പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്കും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

റിയാദ്: സൗദിയില്‍ വിദേശികളെ വിവാഹം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കുന്നു. സൗദികളെ വിവാഹം ചെയ്യുന്ന വിദേശികള്‍ നിര്‍ബന്ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. പരിശോധന സംബന്ധമായ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം രാജ്യത്തെ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ലഭിച്ചു. സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാര്‍ക്കും സൗദി പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്കും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം വിവാഹം ചെയ്യുന്ന സൗദികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വിദേശികള്‍ക്ക് മാത്രമേ പരിശോധന നിര്‍ബന്ധമുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശികളുമായുള്ള വിവാഹ ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധമായ നിയമം കര്‍ശനമാക്കുന്നത്. വിവാഹ ശേഷം കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വിവാഹത്തിന് മുമ്പ് തന്നെ മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവാഹം ചെയ്യുന്ന വിദേശി ലഹരിയോ മദ്യമോ ഉപയോഗിക്കുന്നവരാണോ എന്ന് പരിശോധനയിലൂടെ കണ്ടെത്താനാകും. സൗദികളെ വിവാഹം ചെയ്യുന്നവര്‍ ലഹരിക്ക് അടിമകളായിരിക്കരുത് എന്നതാണ് വിവാഹവുമായി ബന്ധപ്പെട്ട ഒരു നിബന്ധന.

നിലവിലുള്ള നിയമപ്രകാരം മുപ്പതിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സൗദി വനിതകള്‍ക്ക് മാത്രമേ വിദേശികളെ വിവാഹം ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളൂ. വിദേശികളെ വിവാഹം ചെയ്യുന്ന സൗദി പുരുഷന്മാരുടെ പ്രായം നാല്‍പ്പതിനും അറുപതിയഞ്ചിനും ഇടയില്‍ ആയിരിക്കണം. വിവാഹിതരാകുന്ന സൗദി വനിതയുടെയും വിദേശ പുരുഷന്റെയും ഇടയിലെ പ്രായവ്യത്യാസം പത്തു വയസില്‍ കൂടാന്‍ പാടില്ല. ചുരുങ്ങിയത് മുവ്വായിരം റിയാല്‍ വരുമാനവും സ്വന്തമായി ഫ്‌ലാറ്റും ഉള്ള സൗദി പുരുഷന്മാര്‍ക്ക് മാത്രമേ വിവാഹം ചെയ്യാന്‍ അനുമതി നല്‍കുകയുള്ളൂ എന്നും നിലവിലുള്ള നിയമത്തില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “സൗദികളെ വിവാഹം ചെയ്യുന്നതിന് കര്‍ശന നിബന്ധനകള്‍”

  1. Excellent beat ! I would like to apprentice at the same time as you amend your site, how can i subscribe for a weblog website?
    The account aided me a acceptable deal. I were a little bit acquainted of this your
    broadcast offered vibrant clear concept

  2. Hello mates, how is everything, and what you wish for
    to say concerning this post, in my view its truly remarkable in favor
    of me.

Comments are closed.

Top
x