Currency

സ്ഥാപനങ്ങളില്‍നിന്ന് പിരിച്ച് വിട്ടവര്‍ രാജ്യം വിട്ടുവെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സൗദി

സ്വന്തം ലേഖകന്‍Wednesday, August 16, 2017 1:06 pm

നാട്ടില്‍ നിന്ന് ഫ്രീ വിസയില്‍ വന്ന് ജോലി അന്വേഷിക്കുന്ന പ്രവാസികള്‍ പ്രതിസന്ധിയിലാവും. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ തൊഴില്‍ പരിശോധനയില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും നിലവിലെ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ച് വിടപ്പെട്ടവരും പുതിയ ജോലി അന്വേഷകരുമാണ്. ഇവരെ അനധികൃത താമസക്കാരായേ പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വക്താവ് പറഞ്ഞു.

റിയാദ്: സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച് വിട്ടവര്‍ രാജ്യം വിട്ടു എന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സൗദി. വ്യാവസായികളുമായുള്ള ചര്‍ച്ചയില്‍ സൗദി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് സിയാദ് അല്‍ റുഖൈതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നാട്ടില്‍ നിന്ന് ഫ്രീ വിസയില്‍ വന്ന് ജോലി അന്വേഷിക്കുന്ന പ്രവാസികള്‍ പ്രതിസന്ധിയിലാവും. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ തൊഴില്‍ പരിശോധനയില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും നിലവിലെ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ച് വിടപ്പെട്ടവരും പുതിയ ജോലി അന്വേഷകരുമാണ്.

ഇവരെ അനധികൃത താമസക്കാരായേ പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വക്താവ് പറഞ്ഞു. ആഗസ്ത് 13 വരെ പിടിക്കപെട്ടവരില്‍ മുന്നൂറോളം വിദേശികള്‍ ഈ ഗണത്തില്‍ പെടുന്നവരാണെന്നും സിയാദ് അല്‍ റുഖൈതി അറിയിച്ചു. സൗദിയിലേക്ക് പ്രവേശിച്ച് ഏതാനും മാസങ്ങളായവരും പിടിക്കപെട്ടവരില്‍ ഉണ്ട്. ഇത്തരക്കാരെ എക്‌സിറ്റ് അടിച്ച് തിരിച്ചയയ്ക്കാതെ മറ്റു ജോലികള്‍ അന്വേഷിക്കാന്‍ പുറത്ത് വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മറ്റു സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറാന്‍ ആഗ്രഹിക്കുന്നവര്‍ നിലവിലെ കമ്പനിയില്‍ ജോലി ചെയ്തിരിക്കെ തന്നെ മാറേണ്ടതാണ്. അല്ലാത്തവര്‍ നിയമ ലംഘനമാണ് ചെയ്യുന്നത്. സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചു വിടപ്പെട്ടവര്‍ പുറത്ത് മറ്റു ജോലി തേടി നടക്കാതിരിക്കാനുള്ള നടപടികള്‍ സ്ഥാപങ്ങള്‍ ഉടനെ സ്വീകരിക്കണം. സ്വദേശികള്‍ക് മാത്രം നിജപ്പെടുത്തിയ ജോലി ചെയ്യുന്ന വിദേശകളെയും പിടികൂടിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x