
ജിദ്ദ: വിവിധ തലങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കി സല്‍മാന്‍ രാജാവിന്റെ ഉത്തരവിറങ്ങി. സാമ്പത്തിക, ഭരണപരമായ അഴിമതിയും ചട്ടലംഘനവും ഉന്നയിക്കുന്നവര്‍ക്ക് പിന്നീട് അതിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്നതാണ് ഉത്തരവ്. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുകയും രാജ്യത്തോടുള്ള താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഉത്തരവ്.
അഴിമതിക്കെതിരായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നീക്കങ്ങളുടെ ഭാഗമാണിതെന്ന് ദേശീയ അഴിമതി വിരുദ്ധ കമീഷന്‍ അധ്യക്ഷന്‍ ഡോ. ഖാലിദ് അല്‍മുഹൈസിന്‍ വ്യക്തമാക്കി. എല്ലാ രൂപത്തിലുമുള്ള അഴിമതിയും എതിര്‍ക്കപ്പെടേണ്ടതാണ്. വിഷന്‍ 2030 ന്റെ പ്രധാന പരിഗണന തന്നെ സുതാര്യതയും നീതിനിഷ്ഠയും ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.