
റിയാദ്: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റം സൗദി നിര്‍ത്തിവെച്ചു. തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. രേഖയിലില്ലാത്ത ജോലി ചെയ്താല്‍ ഇനി 25000 രൂപ പിഴയടക്കേണ്ടി വരും.
സൗദി തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥാപനത്തിന്റെ സ്വഭാവവും ജോലിയും വ്യക്തമാക്കുകയും കമ്പനിക്ക് കീഴിലെ ജീവനക്കാരുടെ ജോലിയുടെ വിശദാംശങ്ങള്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ജോലി മാത്രമേ ഇവര്‍ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇനി പ്രഫഷന്‍ മാറാന്‍ കഴിയില്ല.
വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും ഇത് കൃത്യപ്പെടുത്താന്‍ നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. മാറാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചതോടെയാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. അതേസമയം രേഖകളുണ്ടായിട്ടും പ്രൊഫഷന്‍ മാറാന്‍ കഴിഞ്ഞില്ലെന്ന പരാതിയുള്ളവര്‍ക്ക് രേഖകളുമായി ഓണ്‍ലൈന്‍ വഴി മന്ത്രാലയത്തെ സമീപിക്കാമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.
റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളോ അവക്ക് കീഴിലെ തൊഴിലാളികളോ റജിസ്‌ട്രേഷന് വിരുദ്ധമായ തൊഴിലുകള്‍ ചെയ്യുന്ന സാഹചര്യത്തില്‍ നിയമലംഘനമായി പരിഗണിക്കും. സ്ഥാപനങ്ങള്‍ നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്താന്‍ പരിശോധ നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.