Currency

സൗദിയിലെ ഏറ്റവും വലിയ സ്വര്‍ണ ഖനി നാളെ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകന്‍Sunday, April 23, 2017 4:54 pm

ഒരു ചതുരശ്ര കിലോമീറ്ററാണ് ഖനിയുടെ വിസ്തീര്‍ണം. 450 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ വഴി തായിഫില്‍ നിന്നാണ് ഖനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ശുദ്ധീകരിച്ച ജലം എത്തിക്കുന്നത്. 60 കോടി റിയാലാണ് അല്‍ദുവൈഹി പദ്ധതിയില്‍ മആദിന്‍ കമ്പനി നിക്ഷേപം നടത്തിയിരിക്കുന്നത്.

ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ സ്വര്‍ണ ഖനിയുടെ ഉദ്ഘാടനം നാളെ നടത്തും. അല്‍ദുവൈഹി ഖനിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് നാളെ നടക്കുന്നത്. ഖനിയുടെ ഉദ്ഘാടനം സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍വഹിക്കും. സൗദി അറേബ്യന്‍ മൈനിംഗ് കമ്പനിക്ക് (മആദിന്‍) കീഴിലുള്ള ഖനിയുടെ ശരാശരി പ്രതിവര്‍ഷ ഉല്‍പാദന ശേഷി 1,80,000 ഔണ്‍സ് സ്വര്‍ണമാണ്. മആദിന്‍ കമ്പനിക്കു കീഴിലെ ഏറ്റവും പുതിയ ഖനിയാണിത്.

ഒരു ചതുരശ്ര കിലോമീറ്ററാണ് ഖനിയുടെ വിസ്തീര്‍ണം. 450 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ വഴി തായിഫില്‍ നിന്നാണ് ഖനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ശുദ്ധീകരിച്ച ജലം എത്തിക്കുന്നത്. 60 കോടി റിയാലാണ് അല്‍ദുവൈഹി പദ്ധതിയില്‍ മആദിന്‍ കമ്പനി നിക്ഷേപം നടത്തിയിരിക്കുന്നത്. ഖനി പദ്ധതിക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 90 കോടി റിയാലും മുതല്‍ മുടക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x