Currency

സൗദിയില്‍ റമദാനില്‍ വ്യാപകമായ ജയില്‍ മോചനം നടക്കും

സ്വന്തം ലേഖകന്‍Wednesday, May 16, 2018 11:23 am

റിയാദ്: സൗദിയില്‍ റമദാനില്‍ വ്യാപകമായ സ്വദേശി, വിദേശ വ്യത്യാസമില്ലാതെ ജയില്‍ മോചനം നടക്കുമെന്ന് ജയില്‍ മേധാവി വ്യക്തമാക്കി. വിവിധ മേഖല മേധാവികള്‍ ഇളവിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിവരികയാണ്. റമദാന്‍ ആദ്യ ദിവസം മുതല്‍ ജയില്‍ മോചനം ആരംഭിക്കുമെന്നും ഇളവിന് അര്‍ഹരായ മുഴുവന്‍ പേരും മോചിതരാവുമെന്നും അധികൃതര്‍ വിശദീകരിച്ചു. വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലും തടവുകാര്‍ക്ക് ഇളവു ലഭിക്കും. വിവിധ കുറ്റങ്ങള്‍ക്ക് പിഴയടക്കാനുള്ളവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.

അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുള്ളവരെ രാഷ്ട്രം മോചിപ്പിക്കും. ഇതിന് മുകളില്‍ സംഖ്യ പിഴയുള്ളവരെ രാഷ്ട്രത്തിന്റെ പരിഗണനക്ക് വിടും. തടവുകാലം പകുതിയാക്കി പരിഗണിച്ച് അര്‍ഹിക്കുന്നവരെയും മോചിപ്പിക്കും. മനുഷ്യക്കടത്ത്, കൃത്രിമ രേഖയുണ്ടാക്കല്‍, മരണം, കുഞ്ഞുങ്ങളോടുള്ള അതിക്രമം, അവകാശലംഘനം തുടങ്ങിയ കുറ്റങ്ങളിലും വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ട കേസുകളിലും രാഷ്ട്രം ഇളവു നല്‍കാന്‍ സാധ്യതയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x