Currency

സൗദിയില്‍ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം 28 ശതമാനമായി ഉയര്‍ത്തും

സ്വന്തം ലേഖകന്‍Thursday, March 23, 2017 2:43 pm

ജിദ്ദ: സൗദിയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. സൗദി വനിതാ ജീവനക്കാരുടെ എണ്ണം 28 ശതമാനമായി വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വിദേശതൊഴിലാളികള്‍ക്ക് പകരം സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജോലി കൂടുതല്‍ മേഖലകളില്‍ കണ്ടെത്തുകയാണ് പുതിയ നിതാഖാത് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

2020 ആകുമ്പോഴേക്കും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.1 ശതമാനത്തില്‍ നിന്നും 9 ശതമാനമായി കുറയ്ക്കും. അതേസമയം തുടര്‍ച്ചയായ മുന്നറിയിപ്പ് ഉണ്ടായിട്ടും മുപ്പത്തിയഞ്ചു ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അറുപത്തിയഞ്ചു ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കിയത്.

അതേസമയം 2020 ആകുമ്പോഴേക്കും മൂന്നു ലക്ഷം സൗദികള്‍ക്ക് നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ചാരിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി കണ്ടെത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 200 ചാരിറ്റി സ്ഥാപനങ്ങളില്‍ സൗദി വോളണ്ടിയര്‍മാര്‍ക്കായി പ്രത്യേക വിഭാഗം ആരംഭിക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x