Currency

റമദാനില്‍ സൗദിയില്‍ പാസ്‌പോര്‍ട് ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Sunday, May 28, 2017 3:08 pm

പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നതിന് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്ന പാസ്‌പോര്‍ട് ഓഫീസുകളുടെ പ്രവൃത്തി സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. റിയാദ് മലസിലെ പൊതുമാപ്പ് കേന്ദ്രം പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകിട്ട് മൂന്ന് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും പ്രവര്‍ത്തിക്കുമെന്ന് റിയാദ് റീജിയന്‍ പാസ്‌പോര്‍ട് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍സുഹൈബാനി അറിയിച്ചു.

റിയാദ്: റമദാന്‍ പ്രമാണിച്ച് സൗദിയില്‍ പാസ്‌പോര്‍ട് ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നതിന് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്ന പാസ്‌പോര്‍ട് ഓഫീസുകളുടെ പ്രവൃത്തി സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

റിയാദ് മലസിലെ പൊതുമാപ്പ് കേന്ദ്രം പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകിട്ട് മൂന്ന് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും പ്രവര്‍ത്തിക്കുമെന്ന് റിയാദ് റീജിയന്‍ പാസ്‌പോര്‍ട് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍സുഹൈബാനി അറിയിച്ചു. അതേസമയം, റിയാദ് പ്രവിശ്യാ പാസ്‌പോര്‍ട് ഡയറക്ടറേറ്റ് ആസ്ഥാനത്തും ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസുകളും രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെ ഒരു ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റമദാനില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവൃത്തി സമയമെന്ന് ഹായില്‍ പ്രവിശ്യാ പാസ്‌പോര്‍ട് വകുപ്പ് അറിയിച്ചു. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുമാണ് പ്രവര്‍ത്തന സമയം. ഹായില്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട് ഓഫീസ് വിമാന സര്‍വീസ് ഷെഡ്യൂള്‍ അനുസരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

നിയമ ലംഘകര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നതിനാണ് റമദാനിലും പാസ്‌പോര്‍ട് വകുപ്പ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും റമദാന്‍ അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x