Currency

സൗദിയില്‍ പെട്രോള്‍ ബങ്കുകളില്‍ നിയമ ലംഘനം; ഡ്രൈവര്‍മാര്‍ക്ക് പിഴ

സ്വന്തം ലേകന്‍Wednesday, May 17, 2017 8:08 am

ജിദ്ദ: സൗദിയില്‍ പെട്രോള്‍ ബങ്കുകളില്‍ നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തും. പെട്രോള്‍ ബങ്കുകളില്‍ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ സാമി അല്‍ഹുജൈലിയാണ് അറിയിച്ചത്. ബങ്കുകളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, വാഹനം ഓഫ് ചെയ്യാതിരിക്കുക, പുകവലിക്കുക, സിഗരറ്റ് കുറ്റി വലിച്ചെറിയുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ക്കാണ് പിഴ ചുമത്തുക.

സുരക്ഷാ വ്യവസ്ഥകളും നിര്‍ദേശങ്ങളും പാലിക്കേണ്ടത് എല്ലാവരുടെയും സുരക്ഷക്ക് വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ പറ്റുന്ന വിധത്തില്‍ ചിത്രം സഹിതം സുരക്ഷാ നിര്‍ദേശങ്ങള്‍ ബങ്കുകളില്‍ പരസ്യപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x