ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പയ്യനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2016 ജൂലൈയിലാണ് ഈ കുട്ടി ഡാന്‍സ് ചെയ്ത് റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. 45 സെക്കന്‍ഡ് വീഡിയോയില്‍ ഗതാഗതം തടസപ്പെട്ടതായും കാണപ്പെട്ടിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ തെരുവില്‍ ഡാന്‍സ് കളിച്ച 14 വയസുകാരന് അറസ്റ്റില്‍. കൗമാരക്കാരന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സൗദി അധികൃതര്‍ കൗമാരക്കാരനെതിരെ നടപടി എടുക്കുകയായിരുന്നു. പൊതുസ്ഥലത്തെ മര്യാദകള്‍ ലംഘിച്ചു എന്നാരോപിച്ചാണ് 14കാരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പയ്യനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2016 ജൂലൈയിലാണ് ഈ കുട്ടി ഡാന്‍സ് ചെയ്ത് റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. 45 സെക്കന്‍ഡ് വീഡിയോയില്‍ ഗതാഗതം തടസപ്പെട്ടതായും കാണപ്പെട്ടിരുന്നു.
എന്നാല്‍ അന്ന് നിയമനടപടി എടുക്കാതിരുന്ന പൊലീസ് എന്തിനാണ് ഇപ്പോള്‍ നടപടിയുമായി എത്തിയതെന്നാണ് പലരും ചോദിക്കുന്നത്. സൗദി അറേബ്യയിലെ നിയമപ്രകാരം കുട്ടികള്‍ തെറ്റ് ചെയ്താലും അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും ജഡ്ജിനും അധികാരികള്‍ക്കും അനുവാദമുണ്ട്. സൗദിയിലെ പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള നൃത്തം നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
കുട്ടി പൊതു സ്ഥലത്ത് മര്യാദ ഇല്ലാതെയാണ് പെരുമാറിയതെന്നും ഗതാഗതം തടസപ്പെടുത്തി എന്നും അതിനാലാണ് ചോദ്യംചെയ്തതെന്നും മെക്കയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയുടെ പേരില്‍ ഔദ്യോഗികമായി കേസ് എടുക്കുമോ എന്ന് മാത്രം ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.