Currency

സൗദിയില്‍ സ്വകാര്യ മേഖലയിലെ വനിതകളുടെ തൊഴില്‍ സമയം ക്രമീകരിക്കും

സ്വന്തം ലേഖകന്‍Wednesday, March 8, 2017 9:44 pm

തൊഴില്‍ സമയം ക്രമീകരിക്കുന്നതോടെ കൂടുതല്‍ സ്വദേശി വനിതകള്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകളുടെ പ്രവൃത്തി സമയം ക്രമീകരിക്കും. രാത്രി വൈകി ജോലി ചെയ്യാന്‍ വനിതകളെ അനുവദിക്കില്ലെന്നും ഇതിനായി പുതിയ നിയമം നടപ്പിലാക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രാത്രി വൈകി വനിതകള്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനായി നിയമം നടപ്പാക്കാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനായി കരട് നിയമം ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചതായി മന്ത്രാലയം അറിയിച്ചു.

അതേസമയം തൊഴില്‍ സമയം ക്രമീകരിക്കുന്നതോടെ കൂടുതല്‍ സ്വദേശി വനിതകള്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ആറ് വര്‍ഷത്തിനിടെ പ്രാദേശിക തൊഴില്‍ വിപണിയില്‍ സ്വദേശി വനിതകളുടെ എണ്ണം കൂടിയിട്ടുണ്ട്.

2011 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ എണ്ണം 1,20,000 ആയിരുന്നെങ്കില്‍ നിലവില്‍ അത് അഞ്ച് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത ഗതാഗത സൗകര്യം ഒരുക്കുന്നതിനായി ജിദ്ദയിലും റിയാദിലും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x