വാഹന ഇന്‍ഷൂറന്‍സ് തുക കുറച്ചുകൊണ്ട് പുതുക്കി നിര്‍ണയിച്ച നിരക്കുകള്‍ സൗദി മോണിറ്ററി ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൗദി ചേംബര്‍ ഓഫ് കൊമേഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്.
റിയാദ്: സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് നിരക്കുകൾ കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹന ഇന്‍ഷൂറന്‍സ് തുക കുറച്ചുകൊണ്ട് പുതുക്കി നിര്‍ണയിച്ച നിരക്കുകള്‍ സൗദി മോണിറ്ററി ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൗദി ചേംബര്‍ ഓഫ് കൊമേഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്. നേരത്തെ സൗദി ചേംബര്‍, അഡൈ്വസറി ബോര്‍ഡ്, സൗദി മോണിറ്ററി ഏജന്‍സി എന്നീ സമിതികള്‍ ഇത് സംബന്ധിച്ച യോഗം ചേർന്നിരുന്നു.
വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒരു കാരണവുമില്ലാതെ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയോളം വർധനവാണു ഇൻഷുറൻസ് നിരക്കുകൾ വരുത്തിയത്. ഇത് ചൂണ്ടിക്കാട്ടി ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് നിരവധി പരാതികള്‍ ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന നിബന്ധനകള്‍ സ്വീകരിക്കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സമിതി അധ്യക്ഷന്‍ സഈദ് ആല്‍ബസ്സാമി വൃക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.