ഹാഇല്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യകളുടെ ഗവര്‍ണര്‍മാരെയാണ് മാറ്റിയിട്ടുള്ളത്. യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്ക് രണ്ടു മാസത്തെ അധിക വേതനം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ത്തി വെച്ചിരുന്നു അലവന്‍സുകള്‍ പുനസ്ഥാപിക്കാനും പുതിയ ഉത്തരവില്‍ പറയുന്നു.
റിയാദ്: സൗദി അറേബ്യയില്‍ ഭരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ വരുത്തി സല്മാന് രാജാവ് വിജ്ഞാപനമിറക്കി. ശനിയാഴ്ച രാത്രി പുറത്തിറക്കിയ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തിലാണ് പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില ഗവര്‍ണര്‍മാരെയും മന്ത്രിമാരെയും നിലവിലെ സ്ഥാനത്തു നിന്ന് നീക്കി പകരം ആളുകളെ നിയമിച്ചു.
ഹാഇല്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യകളുടെ ഗവര്‍ണര്‍മാരെയാണ് മാറ്റിയിട്ടുള്ളത്. യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്ക് രണ്ടു മാസത്തെ അധിക വേതനം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ത്തി വെച്ചിരുന്നു അലവന്‍സുകള്‍ പുനസ്ഥാപിക്കാനും പുതിയ ഉത്തരവില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഷിക പരീക്ഷകളും റമദാനിന് മുമ്പ് പൂര്‍ത്തിയാക്കാനും ഉത്തരവായിട്ടുണ്ട്. അമേരിക്കയിലെ സൗദി അംബാസഡര്‍ ഉള്‍പ്പെടെ പല സുപ്രധാന മാറ്റങ്ങളും വിജ്ഞാപനത്തിലുണ്ട്.
സൗദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിന്‍ സാലിഹ് അല്‍ ഗുഫൈലിനെ നിയമിച്ചു. ആദ്യമായാണ് സൗദി സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.