
റിയാദ്: രാജ്യത്ത് നടക്കുന്ന അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ സൗദിയില്‍ പ്രത്യേക വകുപ്പ് രൂപീകരിച്ചു. സല്മാന് രാജാവിന്റെ ഉത്തരവ് പ്രകാരമാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. അഴിമതിക്കേസുകള്‍ നിലവില്‍ പൊതുകുറ്റകൃത്യ അന്വേഷണ വകുപ്പിന് കീഴിലായിരുന്നു. ഇതില്‍ നിന്ന് മാറ്റി പ്രത്യേക വകുപ്പാക്കാനാണ് തീരുമാനം. അറ്റോണി ജനറലിനായിരിക്കും വകുപ്പിന്റെ മേല്‍നോട്ടം.
രാജ്യത്ത് അഴിമതി വിരുദ്ധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ലോകത്തെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ 57 ാം സ്ഥാനത്താണ് സൗദി. കഴിഞ്ഞ വര്‍ഷം 61ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനമുണ്ടായ അഴിമതി വിരുദ്ധ നടപടിയാണ് സൗദിക്ക് നേട്ടമുണ്ടാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.