Currency

സൗദിയില്‍ മതനിന്ദക്കും ഭരണാധികാരികള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ

സ്വന്തം ലേഖകന്‍Friday, November 17, 2017 11:02 am

റിയാദ്: സൗദിയില്‍ മതനിന്ദക്കും ഭരണാധികാരികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. പത്ത് വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സിലിന്റേതാണ് തീരുമാനം. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തില്‍ വരിക. രാജ്യസുരക്ഷക്കും മതമൂല്യങ്ങളുടെ സംരക്ഷണത്തിനും അനിവാര്യമാണ് നിയമമെന്ന് ശൂറ വിലയിരുത്തി.

ഇലക്ട്രോണിക് യുഗത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നിയമം. മത നിന്ദ ഓണ്‍ലൈന്‍ വഴിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴിയോ പ്രചരിപ്പിക്കുക, തീവ്രവാദത്തിന് സഹായകമായവുന്ന വെബ്‌സൈറ്റ് നിര്‍മിക്കുക, ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കുമെതിരെയുള്ള പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും പങ്കാളികളാവുക എന്നിവ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.

നിയമാനുസൃതമല്ലാത്ത കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക് ഉപയോഗിച്ച് പ്രചാരണം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ശിക്ഷ നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x