ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സെന്‍സസ് രീതികളും മറ്റ് മാനദണ്ഡങ്ങളും അംഗീകാരത്തിനായി ഉന്നത കേന്ദ്രങ്ങളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിദേശികളുടെയും സ്വദേശികളുടെയും കണക്കെടുപ്പ് നടക്കും. സൗദിയിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് വിദേശികളാണ്.
റിയാദ്: സൗദിയില്‍ 2020ലെ സെന്‍സസ് കണക്കെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഐക്യരാഷ്ട്രസഭയുടെയും ജി 20 രാജ്യങ്ങളുടെയും നിര്‍ദേശങ്ങള്‍ക്ക് വിധേയമായായിരിക്കും കണക്കെടുപ്പ് നടത്തുക. ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സെന്‍സസ് രീതികളും മറ്റ് മാനദണ്ഡങ്ങളും അംഗീകാരത്തിനായി ഉന്നത കേന്ദ്രങ്ങളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിദേശികളുടെയും സ്വദേശികളുടെയും കണക്കെടുപ്പ് നടക്കും. സൗദിയിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് വിദേശികളാണ്. സൗദി ജനറല്‍ സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി വക്താവ് തയ്‌സീര്‍ അല്‍ മുഫ്‌രിജ് ആണ് ഇത് സംബന്ധമായ വിവരം അറിയിച്ചത്.
സൗദിയിലും മറ്റു ഗള്‍ഫ് രാജൃങ്ങളിലും ഒരേസമയം വിപുലമായ സെന്‍സസ് പ്രവര്‍ത്തനം നടക്കും. 2020നു ശേഷം രാജ്യത്തിനു വേണ്ട വിവിധ വിഭവശേഖരങ്ങള്‍ക്ക് സെന്‍സസ് സഹായകമാവുമെന്ന് അല്‍ മുഫ്രിജ് പറഞ്ഞു. സൗദിയൊട്ടാകെ 50,000 ഉദ്യോഗസ്ഥരാണ് ജനസംഖൃാ കണക്കെടുപ്പില്‍ വ്യാപൃതരാവുക. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരിക്കും കണക്കെടുപ്പ് പ്രക്രിയില്‍ ഏര്‍പ്പെടുക. പരിശീലനം നല്‍കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.