Currency

ഖത്തര്‍ നിലപാട് തിരുത്താത്തതിനാല്‍ നിസഹകരണം തുടരുമെന്ന് സൗദി

സ്വന്തം ലേഖകന്‍Thursday, July 6, 2017 1:04 pm

നാല് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച പതിമൂന്നിന ഉപാധികളോടാണ് ഖത്തര്‍ നിഷേധാകാത്മക മറുപടി സ്വീകരിച്ചത്. കുവൈത്ത് മുഖേന കഴിഞ്ഞ ദിവസം ഖത്തര്‍ നല്‍കിയ മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരാണ് ബുധനാഴ്ച കൈറോവില്‍ സമ്മേളിച്ചത്.

റിയാദ്: ഉപാധികളോടുള്ള ഖത്തറിന്റെ മറുപടി നിഷേധാകാത്മകമം. ഖത്തറിന്റെ വിനാശകരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെയ്‌റോവില്‍ വിദേശകാര്യ മന്ത്രിമാരുടെ ചേര്‍ന്ന സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ഖത്തര്‍ നിലപാട് തിരുത്താത്തിനാല്‍ നിലവിലെ നിസഹകരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.

നാല് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച പതിമൂന്നിന ഉപാധികളോടാണ് ഖത്തര്‍ നിഷേധാകാത്മക മറുപടി സ്വീകരിച്ചത്. കുവൈത്ത് മുഖേന കഴിഞ്ഞ ദിവസം ഖത്തര്‍ നല്‍കിയ മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരാണ് ബുധനാഴ്ച കൈറോവില്‍ സമ്മേളിച്ചത്.

ഖത്തര്‍ നിഷേധാകാത്മക സമീപനം തുടരുകയാണെന്നും പ്രതിസന്ധിയുടെ ആഴം ഖത്തര്‍ ഇതുവരെ മനസിലാക്കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം യാഥാര്‍ഥ്യ ബോധമില്ലാത്തതും നടപ്പിലാക്കാനാവാത്തുമായ ഉപാധികളാണ് അറബ് രാഷ്ട്രങ്ങള്‍ തങ്ങളോട് ആവശ്യപ്പെട്ടതെന്നായിരുന്നു ഖത്തറിന്റെ പ്രതികരണം.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x