Currency

ട്രാഫിക് അപകട റിപ്പോര്‍ട്ട്: സൗദിയില്‍ റമദാന്‍ മുതല്‍ ഇലക്ട്രോണിക്സ് സംവിധാനം വഴി

സ്വന്തം ലേഖകന്‍Monday, May 8, 2017 7:52 am

അപകട റിപ്പോര്‍ട്ടിങ് പേപ്പറുകള്‍ ഒഴിവാക്കാനുള്ള നടപടി ട്രാഫിക് വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും മുഴുവന്‍ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുകയാണ് ട്രാഫിക് വിഭാഗം ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റിയാദ്: സൗദിയില്‍ റമദാന്‍ മുതല്‍ ട്രാഫിക് അപകട റിപ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്സ് സംവിധാനം വഴിയാക്കുന്നു. സൗദി ട്രാഫിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് ബിന്‍ ശബാബ് അല്‍ബുഖ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലാമത് സൗദി ഇന്‍ഷുറന്‍സ് സമ്മേളനത്തില്‍ വാഹന ഇന്‍ഷുറന്‍സ് വികസനം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. മുഹമ്മദ് ബിന്‍ ശബാബ് അല്‍ബുഖ്മി.

അപകട റിപ്പോര്‍ട്ടിങ് പേപ്പറുകള്‍ ഒഴിവാക്കാനുള്ള നടപടി ട്രാഫിക് വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും മുഴുവന്‍ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുകയാണ് ട്രാഫിക് വിഭാഗം ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ഇന്‍ഷുറന്‍സുള്ള വാഹനങ്ങളുടെ അനുപാതം 46 ശതമാനമാണ്. സൗദി മോണിറ്ററിങ് ഏജന്‍സിയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ബന്ധപ്പെടുത്താനും ട്രാഫിക് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും ട്രാഫിക് സുരക്ഷ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണിത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x