Currency

സൗദിയില്‍ നികുതി; പരിശോധന തടഞ്ഞാല്‍ 50000 റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Saturday, January 6, 2018 8:56 am

റിയാദ്: സൗദിയിയില്‍ ടാക്‌സ് കൃത്രിമം കണ്ടെത്താന്‍ വാണിജ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. പരിശോധനക്ക് തടസം സൃഷ്ടിച്ചാല്‍ അമ്പതിനായിരം റിയാല്‍ പിഴ ഈടാക്കും. ധനകാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് ആന്റ് ടാക്‌സ് അതോറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് പരിശോധന.

സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ ബോര്‍ഡാണ് പരിശോധകരെ നിശ്ചയിക്കുന്ന പരിശോധകര്‍ക്ക് ടാക്‌സുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥാപനത്തിലെ കണക്കുകള്‍ പരിശോധിക്കാനും കൃത്രിമം കണ്ടെത്തിയാല്‍ തീരുമാനമെടുക്കാനും അധികാരമുണ്ടായിരിക്കും. ഉദ്യോഗസ്ഥരുടെ ദൗത്യത്തിന് പ്രയാസം സൃഷ്ടിക്കുന്ന നടപടികള്‍ സ്ഥാപന അധികൃതരില്‍ നിന്നുണ്ടായാല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്തും.

ടാക്‌സുമായി ബന്ധപ്പെട്ട പരാതികള്‍ 19993 എന്ന ഏകീകൃത നമ്പറില്‍ അറിയിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x