Currency

വര്‍ധിപ്പിച്ച സന്ദര്‍ശക വിസക്ക് പണം അടക്കേണ്ടത് നാട്ടില്‍

സ്വന്തം ലേഖകൻFriday, October 7, 2016 1:10 pm

ഒക്ടോബര്‍ രണ്ടു മുതല്‍ വര്‍ധിപ്പിച്ച സന്ദര്‍ശക വിസ ഫീസിന്റെ പണം അടക്കേണ്ടത് നാട്ടിലെന്ന് അധികൃതർ അറിയിച്ചു. കോണ്‍സുലേറ്റിലാണ് ഇത് നല്‍കേണ്ടത്

റിയാദ്: ഒക്ടോബര്‍ രണ്ടു മുതല്‍ വര്‍ധിപ്പിച്ച സന്ദര്‍ശക വിസ ഫീസിന്റെ പണം അടക്കേണ്ടത് നാട്ടിലെന്ന് അധികൃതർ അറിയിച്ചു. വിസ നിരക്ക് വര്‍ധിപ്പിച്ചിരുന്നുവെങ്കിലും എവിടെയാണ് തുക നല്‍കേണ്ടതെന്ന ആശയക്കുഴപ്പമുണ്ടായിരുന്നു.

ഇതേതുടർന്നാണു കോണ്‍സുലേറ്റിലാണ് ഈ തുക നല്‍കേണ്ടതെന്ന്  അറിയിച്ചിരിക്കുന്നത്. റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍കുലറിലാണു ഇക്കാര്യം വ്യക്തമാക്കിയത്.

നിരക്ക വർധനയെ തുടർന്ന് ഒന്നിലധികം കുടുംബാംഗങ്ങളുള്ളവര്‍ ഇനിമുതൽ ഓരോ പാസ്പോര്‍ട്ടിനും 2000 റിയാല്‍ നല്‍കണം. നേരത്തേ സ്റ്റാംമ്പിങിന് വാങ്ങിയിരുന്ന തുകയടക്കം സന്ദര്‍ശക വിസക്ക് ട്രാവല്‍സുകാര്‍ വാങ്ങിയിരുന്നത് 5000-6000 രൂപയായിരുന്നു. എന്നാല്‍ 2000 റിയാലിന് തുല്യമായ ഇന്ത്യന്‍ രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടി വരിക. ഇതിനു പുറമെ സർവീസ് ചർജും നൽകണം.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x