വിദേശ നിക്ഷേപം 3.5 ശതമാനത്തില്‍നിന് 5.9 ശതമാനത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. ചെറുകിട വ്യവസായം രാജ്യത്ത് വ്യാപകമായി പ്രോത്സാഹപ്പിക്കണം. വ്യവസായ വളര്‍ച്ചയ്ക്ക് പതിനെട്ടിന പദ്ധതികളാണ് വിഷനില്‍ പറഞ്ഞിട്ടുള്ളത്.
റിയാദ്: സൗദി അറേബ്യയുടെ വിഷന്‍ 2030 ലെ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നത്. സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്കു കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതിയായിരിക്കും ഇതിലൂടെ നടപ്പിലാക്കുക. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കവെ സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അല്‍ ഖസബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി പൊതു മേഖലയുടെ ഉന്നമനവും സമ്പദ്ഘടനയുടെ സുസ്ഥിരമായ ഉയര്‍ച്ചയാണ് വിഷന്‍ 2030 ലക്ഷ്യം വെക്കുന്നത്. ആഗോള തലത്തില്‍ ഏറ്റവും മികച്ച പത്ത് സാമ്പത്തിക ശക്തി ആവുക എന്നതാണ് പദ്ധതിയിലൂടെ സാധിക്കേണ്ടത്.
വിദേശ നിക്ഷേപം 3.5 ശതമാനത്തില്‍നിന് 5.9 ശതമാനത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. ചെറുകിട വ്യവസായം രാജ്യത്ത് വ്യാപകമായി പ്രോത്സാഹപ്പിക്കണം. വ്യവസായ വളര്‍ച്ചയ്ക്ക് പതിനെട്ടിന പദ്ധതികളാണ് വിഷനില്‍ പറഞ്ഞിട്ടുള്ളത്. അത് ഓരോ വര്‍ഷംതോറും അവലോകനത്തിന് വിധേയമാക്കും. നിരവധി പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കുമെന്നും ഇതിന്റെ രൂപരേഖ അടുത്ത മാസം പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.