
റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വേതന സുരക്ഷ പദ്ധതി വിജയത്തിലേക്ക്. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇതുവരെ 42,418 സ്ഥാപനങ്ങള്‍ വേതന സുരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്ഖൈല അറിയിച്ചു.
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നല്‍കിയെന്നത് ഉറപ്പാക്കുന്നതടക്കമുള്ള നടപടികളാണ് പദ്ധതിയിലുള്ളത്. അറുപത് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭീമന് സ്ഥാപനങ്ങളില്‍ നിന്ന് ആരംഭിച്ച നിയമം 30 ജോലിക്കാര്‍ വരെയുള്ള സ്ഥാപനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്.
ജോലിക്കാര്‍ക്ക് ശമ്പളം വൈകാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ മന്ത്രാലയത്തിന് സാധിക്കും. നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ ചുമത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.