Currency

സൗദിയില്‍ ചരിത്രം തിരുത്തി നീതിന്യായ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ വനിതകളെ നിയമിക്കുന്നു

സ്വന്തം ലേഖകന്‍Saturday, November 18, 2017 8:35 am

ഇതാദ്യമായാണ് നീതിന്യായ വകുപ്പില്‍ ഇത്തരം തസ്തികകളിലേക്ക് വനിതകളെ നിയമിക്കുന്നത്. ബിരുദധാരികളായ വനിതകളെയാണ് ഈ തസ്തികകളിലേക്ക് നിയമിക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ മക്ക, മദീന, ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സ്ഥലങ്ങളിലെ ഓഫിസുകളിലാണ് നിയമനം.

റിയാദ്: രാജ്യത്ത് സ്ത്രീകളെ വിവിധ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി സൗദിയിലെ നീതിന്യായ വകുപ്പിലെ വിവിധ തസ്തികകളില്‍ വനിതകളെ നിയമിക്കുന്നു. സൗദി നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ റിസേര്‍ച്ചര്‍, ശരീഅത് റിസേര്‍ച്ചര്‍, ലീഗല്‍ റിസേര്‍ച്ചര്‍, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങിയ തസ്തികകളിലേക്കാണ് വനിതകളെ നിയമിക്കുന്നത്.

ഇതാദ്യമായാണ് നീതിന്യായ വകുപ്പില്‍ ഇത്തരം തസ്തികകളിലേക്ക് വനിതകളെ നിയമിക്കുന്നത്. ബിരുദധാരികളായ വനിതകളെയാണ് ഈ തസ്തികകളിലേക്ക് നിയമിക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ മക്ക, മദീന, ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സ്ഥലങ്ങളിലെ ഓഫിസുകളിലാണ് നിയമനം.

ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതടക്കമുള്ള വന്‍ പദ്ധതികളാണ് അടുത്തകാലത്ത് സൗദി ഭരണകൂടം വനിതകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മാത്രവുമല്ല വിവിധ മേഖലകളിലെ ഉന്നത തസ്തികകളിലേക്ക് വനിതകളെ നിയമിച്ചു സൗദി ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x