വിഷന്‍ 2030ന്റെ ഭാഗമായി സ്വദേശി യുവതികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം ആരംഭിച്ചു.
റിയാദ്: സൗദി ടൂറിസം- കായിക മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം. വിഷന്‍ 2030ന്റെ ഭാഗമായി സ്വദേശി യുവതികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം ആരംഭിച്ചു.
സൗദി ടൂറിസം അതോറിറ്റി, സ്‌പോര്‍ട്‌സ് അതോറിറ്റി എന്നിവയുമായി തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം ധാരണ ഒപ്പുവെച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള കായിക കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് ജോലി നല്‍കുക, കായിക മേഖലയിലും പദ്ധതികളിലും സ്ത്രീകള്‍ക്ക് മുതല്‍ മുടക്കാന്‍ അവസരം സൃഷ്ടിക്കുക എന്നിവ കരാറിന്റെ ഭാഗമാണ്. ടൂറിസം മേഖലയില്‍ നിരവധി തസ്തികകളില്‍ സ്ത്രീകളെ നിയമിക്കാനാവുമെന്നാണ് പ്രതീക്ഷ.
സ്വദേശി സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാനാണിപ്പോള്‍ അധികൃതരുടെ ശ്രമം. ഇതിനായി തൊഴില്‍ രംഗത്തെ വനിതാവല്‍കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.