Currency

സൗദിയില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളിലായി പരിമിതപ്പെടുത്തി

സ്വന്തം ലേഖകന്‍Tuesday, October 17, 2017 1:39 pm

ആരോഗ്യ മേഖലയിലെ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍ തുടങ്ങിയവയില്‍ വനിതകള്‍ക്ക് രാത്രി ജോലി ചെയ്യാം. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും രാത്രി ജോലിക്ക് അനമുതി നല്‍കിയിട്ടുണ്ട്.

 

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ആരോഗ്യം, വ്യോമയാനം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖകളില്‍ മാത്രം രാത്രി ജോലിക്ക് അനുവാദം നല്‍കി തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി.

ആരോഗ്യ മേഖലയിലെ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍ തുടങ്ങിയവയില്‍ വനിതകള്‍ക്ക് രാത്രി ജോലി ചെയ്യാം. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും രാത്രി ജോലിക്ക് അനമുതി നല്‍കിയിട്ടുണ്ട്. രാത്രി 11 മുതല്‍ രാവിലെ ആറ് വരെയുള്ള സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം രാത്രി ജോലി. നഗരത്തിന് പുറത്തുള്ള വിജനമായ പ്രദേശത്ത് ഇത്തരം ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം, ഗതാഗത സൗകര്യം, തൊഴില്‍ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സാന്നിധ്യം എന്നിവ തൊഴിലുടമ ഉറപ്പുവരുത്തണം. തൊഴില്‍ സമയം ആനുകൂല്യങ്ങള്‍ എന്നിവയില്‍ സൗദി തൊഴില്‍ നിയമത്തിലെ 98ാം അനുഛേദം പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x