ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം എത്തിയത്. ബോയിംഗ് കമ്പനിയുമായുളള കരാറിന്റെ ഭാഗമായാണ് പുതിയ വിമാനമെന്നും സൗദിയ അറിയിച്ചു. 2020 ആകുന്നതോടെ പുതിയ വിമാനങ്ങളുടെ എണ്ണം 200 ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ഡ്രീം ലൈനര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുളള കരാര്‍ ഒപ്പുവെച്ചത്.
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി ‘സൗദിയ’യുടെ പുതിയ ബോയിംഗ് വിമാനം എത്തിയതായി അധികൃതര്‍ അറിയിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം എത്തിയത്. ബോയിംഗ് കമ്പനിയുമായുളള കരാറിന്റെ ഭാഗമായാണ് പുതിയ വിമാനമെന്നും സൗദിയ അറിയിച്ചു.
അമേരിക്കയിലെ ബോയിംഗ് കമ്പനിയുമായി 9ബി 787 ഡ്രീം ലൈനര്‍ വിമാനം വാങ്ങുന്നതിനാണ് കരാര്‍ ഒപ്പുവെച്ചിട്ടുളളത്. 2020 ആകുന്നതോടെ പുതിയ വിമാനങ്ങളുടെ എണ്ണം 200 ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ഡ്രീം ലൈനര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുളള കരാര്‍ ഒപ്പുവെച്ചത്. ഈ വര്‍ഷം അവസാനത്തോടെ 66 പുതിയ വിമാനങ്ങള്‍ സൗദിയിലെത്തും. ഇതില്‍ 32 എണ്ണം വലിയ വിമാനങ്ങളാണ്.
ഈ വര്‍ഷം സൗദിയിലെത്തുന്ന ഡ്രീ ലൈനര്‍ വിഭാഗത്തിലുളള പത്താമത്തെ വിമാനമാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. 24 ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടെ 298 സീറ്റുകളാണ് വിമാനത്തിനുളളത്. ആഢംബര സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ്, ബെഡ് സൗകര്യം എന്നിവയും വിമാനത്തിലുണ്ട്.
പുതിയ വിമാനങ്ങള്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കില്ല. അതിന്റെ ഭാഗമായാണ് കൂടുതല്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നതെന്നും ഏറ്റവും മികച്ച സൗകര്യം ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നതിനാണ് സൗദിയ ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.