Currency

ജിദ്ദ വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കി

സ്വന്തം ലേഖകന്‍Wednesday, May 23, 2018 1:29 pm

ജിദ്ദ: സൗദിയിലെ ജിദ്ദ വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കി. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മദീനയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പുറപ്പെട്ട എസ്വി 3818 എന്ന സൗദി എയര്‍ലൈന്‍സ് വിമാനമാണ് മുന്‍ചക്രങ്ങളില്ലാതെ ഇടിച്ചിറക്കിയത്. 151 യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം പ്രവര്‍ത്തിക്കാതെയായി. ഇതോടെ യാത്ര തുടരാനാകാത്ത സ്ഥിതി വന്നു. തുടര്‍ന്ന് ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു വിമാനം. ജിദ്ദ വിമാനത്താവളത്തിന് മുകളിലെത്തിയിട്ടും വിമാനത്തിന്റെ ചക്രങ്ങള്‍ ലാന്‍ഡിങിനായി താഴ്ത്താനായില്ല. ഇതിനായി രണ്ട് തവണ റണ്‍വേയിലിറക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു.

ഒടുവില്‍ ചക്രങ്ങളില്ലാതെ വിമാനത്തിന്റെ മുന്‍ഭാഗം പൈലറ്റുമാര്‍ സമര്‍ത്ഥമായി റണ്‍വേയിലേക്ക് ഇടിച്ചിറിക്കി. തീപൊരി പാറിയെങ്കിലും അത്യാഹിതമില്ലാതെ വിമാനം നിന്നു. യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ വഴി അതിവേഗം ഒഴിപ്പിച്ചു. വിമാനത്തിന്റെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x