
റിയാദ്: സൗദിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എയര്‍പോര്‍ട്ടുകളില്‍ സ്വദേശി വനിതകളെ നിയമിച്ചു. സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തിലാണ് സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കിയത്. എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ സഹായിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും 10 വനിതകളെയാണ് കമ്പനി നിയമിച്ചത്. രാജ്യത്ത് ആദ്യമായാണ് എയര്‍പോര്‍ട്ടുകളില്‍ എയര്‍ലൈന്‍സ് കമ്പനി സ്വദേശി വനിതകളെ നിയമിക്കുന്നത്.
സ്വദേശി വനിതകള്‍ക്കു തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരം നല്‍കണമെന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നിയമനമെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാമിര്‍ അല്‍ മജാലി പറഞ്ഞു. രണ്ടുമാസിനുള്ളില് വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിത ജീവനക്കാര്‍ കാര്യശേഷിയുളളവരാണ്.
യാത്രക്കാരുടെ വിവരം ശേഖരിക്കുക, വിശദാംശങ്ങള്‍ പരിശോധിക്കുക, ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ ബോര്‍ഡിങ് സേവനം എന്നിവയാണ് വനിതാ ജീവനക്കാര്‍ക്കു നല്കിയിട്ടുളള ഉത്തരവാദിത്തം. രാജ്യത്തെ തൊഴില്‍ വിപണിയില്‍ വനിതാ സാന്നിധ്യം 23 ശതമാനമാണ്. മൂന്നുവര്‍ഷത്തിനകം 28 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതു സാധ്യമാകുന്നതിനു സ്വകാര്യ മേഖലയില്‍ വനിതകളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നിരവധി പ്രാത്സാഹന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.