വാരാന്ത്യ അവധികളും പെരുന്നാള്‍ അവധികളും മറ്റ് തൊഴിലാളികളെ പോലെ ഇവര്‍ക്ക് ബാകമല്ല. വേതനത്തോട് കൂടിയ അവധി ദിവസങ്ങളും ലഭിക്കില്ല. എന്നാല്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു സുരക്ഷിതവും ആരോഗ്യകരുമായ തൊഴില്‍ സാഹചര്യം ഒരുക്കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ട്.
റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ പദ്ധതി ആരംഭിക്കും. മൂന്നു വര്‍ഷത്തിനകം തൊഴിലില്ലായ്മ നിരക്കു കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മണിക്കൂര്‍ അടിസ്ഥാനത്തിലുളള വേതനം ഓരോ ആഴ്ചയും തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണം. വാരാന്ത്യ അവധികളും പെരുന്നാള്‍ അവധികളും മറ്റ് തൊഴിലാളികളെ പോലെ ഇവര്‍ക്ക് ബാകമല്ല. വേതനത്തോട് കൂടിയ അവധി ദിവസങ്ങളും ലഭിക്കില്ല. എന്നാല്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു സുരക്ഷിതവും ആരോഗ്യകരുമായ തൊഴില്‍ സാഹചര്യം ഒരുക്കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ട്.
സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമാണ്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തെ കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഇത് 12.1 ശതമാനമായിരുന്നു. അതേസമയം സൗദിയില്‍ 10.88 ദശലക്ഷം വിദേശ ജീവനക്കാരുണ്ട്. രാജ്യത്തെ ആകെ ജീവനക്കാരില്‍ വിദേശികള്‍ 78 ശതമാനമാണ്. സൗദി ജീവനക്കാര്‍ 3.06 ദശലക്ഷമാണ്.
സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ച് വരുന്ന സസാഹചര്യത്തില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്വദേശിവല്‍ക്കരണ അനുപാതം ഉയര്‍ത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചുളള പരിഷ്‌കരിച്ച നിതാഖാത്ത് ഡിസംബറില്‍ പ്രാബല്യത്തില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.