ടാക്സി മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ സ്വകാര്യ ടാക്സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് നല്‍കരുതെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി ഉത്തരവിട്ടു.
റിയാദ്: ടാക്സി മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ സ്വകാര്യ ടാക്സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് നല്‍കരുതെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി ഉത്തരവിട്ടു.
ടാക്സി മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനായി സ്വദേശികള്‍ക്ക് മാത്രം തൊഴില്‍ നല്‍കാനാണ് ശ്രമം. ഇതിന് വിരുദ്ധമായ കാര്യങ്ങള്‍ അതോറിറ്റി അനുകൂലിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. ജോലിക്കാരെ ആവശ്യപ്പെട്ടുള്ള കമ്പനികളുടെ പരസ്യങ്ങള്‍ നല്‍കേണ്ടത് അതോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമായിരിക്കണമെന്നും നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ടാക്സി കമ്പനികളാണ് സൗദിയില്‍ സര്‍വീസ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.