Currency

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം കൂടുതല്‍ വേഗത്തിലാക്കും

സ്വന്തം ലേഖകന്‍Wednesday, November 8, 2017 11:33 am

ഭാവിയില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗദിയിലെങ്ങും സ്വദേശി വത്കരണം നടക്കുന്നുണ്ട്. ഇതിനു പുറമെ പ്രവിശ്യാ ഗവര്‍ണര്‍മരുടെ നേതൃത്വത്തില്‍ സ്വദേശി വത്കരണത്തിന് പ്രത്യേക പദ്ധതിയും തയാറാക്കുന്നുണ്ട്.

റിയാദ്: വ്യാപാര സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം കൂടുതല്‍ വേഗത്തിലാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രി. ഭാവിയില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സൗദിയിലെങ്ങും സ്വദേശി വത്കരണം നടക്കുന്നുണ്ട്. ഇതിനു പുറമെ പ്രവിശ്യാ ഗവര്‍ണര്‍മരുടെ നേതൃത്വത്തില്‍ സ്വദേശി വത്കരണത്തിന് പ്രത്യേക പദ്ധതിയും തയാറാക്കുന്നുണ്ട്. ഇതോടൊപ്പമാണ് വ്യാപാര സ്ഥാപനങ്ങളിലെ സ്വദേശി വത്കരണവും അതി വേഗം പൂര്‍ത്തിയാക്കുമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോ. അലി അല്‍ ഗഫീസ് അറിയിച്ചത്.

നിലവില്‍ മാളുകള്‍ കേന്ദ്രീകരിച്ച് സ്വദേശി വത്കരണ പദ്ധതി പൂര്‍ത്തിയായി വരികയാണ്. കൂടാതെ വനിതാവത്കരണം 80 ശതമാനം പൂര്‍ത്തിയായി. മാളുകള്‍ കഴിഞ്ഞാല്‍ ചില്ലറ വ്യാപാര മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ സ്ഥാപനങ്ങളിലെയും ഉന്നത പദവികള്‍ കേന്ദ്രീകരിച്ചുള്ള സ്വദേശി വത്കരണത്തിന് പദ്ധതികള്‍ തയ്യാറാകുന്നതായും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x