Currency

സൗദിയില്‍ ധാന്യപ്പൊടി മേഖലയും സ്വകാര്യവത്കരിക്കും; നിയമാവലിക്ക് അംഗീകാരം

സ്വന്തം ലേഖകന്‍Wednesday, January 24, 2018 11:51 am

റിയാദ്: സൗദിയില്‍ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കാന്‍ തീരുമാനം. തിങ്കളാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗം നിയമാവലിക്ക് അംഗീകാരം നല്‍കി. സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി 29 അനുഛേദങ്ങളുള്ളതാണ് നിയമാവലി. സ്വകാര്യ മേഖലയില്‍ പുതിയ പൊടിമില്ലുകള്‍ സ്ഥാപിക്കാനും തീരുമാനമായി.

ഈ മേഖലയിലെ സ്വകാര്യ മുതല്‍മുടക്കിന് പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമാവലി. എന്നാല്‍ സ്വകാര്യവത്കരണത്തോടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്നും രാജ്യത്തെ സാധാരണക്കാരുടെ പ്രധാന ഭക്ഷ്യവിഭവമായ ഖുബ്‌സിന് വില വര്‍ധിക്കുമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക അറിയിച്ചു. ഖുബ്‌സിന് സര്‍ക്കാര്‍ സബ്‌സിഡി കാരണമാണ് തുഛവിലക്ക് ലഭിക്കുന്നത്.

ഖുബ്‌സിന് പുറമെ പൊടിയുല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ സ്വകാര്യവത്കരണം കാരണമാവുമെന്നും ഇത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവ് അവതാളത്തിലാക്കുമെന്നും ശൂറ കൗണ്‍സില്‍ അംഗം ഡോ. മുഹമ്മദ് ആല്‍ അബ്ബാസ് ആശങ്കപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x