
റിയാദ്: സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലെ ജോലികളില്‍ സ്വദേശികള്‍ക്ക് നീക്കി വെച്ചത് അഞ്ച് വകുപ്പുകള്‍. സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരാന്‍ ആറ് ദിവസം ബാക്കി നില്‍ക്കെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം. അക്കൗണ്ട് തസ്തികകള്‍, സൂപ്പര്‍വൈസര്‍, വില്‍പന വിഭാഗം, വാഹനം ഏറ്റെടുക്കല്‍, ഏല്‍പിച്ചു നല്‍കല്‍ എന്നീ തസ്തികകളാണ് സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയത്. ഈ മേഖലയിലെ മറ്റു ജോലികളില്‍ വിദേശികളെ തുടരാന്‍ അനുവദിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.
തൊഴില്‍ മന്ത്രാലയ ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈലാണ് സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക തസ്തികകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. മാര്‍ച്ച് 18ന് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയത്തിന്റെ പരിശോധന വിഭാഗം ബോധവത്കരണം നടത്തിയിരുന്നു. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയമലംഘനമായി പരിഗണിച്ച് പിഴയും ശിക്ഷയും ലഭിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.