Currency

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വദേശിവത്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും

സ്വന്തം ലേഖകന്‍Monday, October 9, 2017 12:57 pm

റിയാദ്: സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി അറിയിച്ചു.ഇതോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശികളെ നിയമിക്കുന്നത് നിയമലംഘനമാകും.

രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ മേല്‍നോട്ട ഉത്തരവാദിത്തം സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി അഥവാ സാമക്കാണ്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഫെബ്രുവരി ഒന്നിനാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാവുക. കമ്പനികള്‍ക്ക് അവസ്ഥ മെച്ചപ്പെടുത്താനാണ് മൂന്നര മാസത്തെ സാവകാശം.

ഇതോടെ വ്യക്തിഗത ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 100 ശതമാനമാകും സ്വദേശിവത്കരണം. സ്വദേശികളല്ലാത്താവരെ ജോലിക്ക് നിയമിക്കുകയോ, നേരിട്ടോ അല്ലാതെയോ മാര്‍ക്കറ്റിങിന് ഉപയോഗപ്പെടുത്തുകയോ ഇടനിലക്കാരായി നിര്‍ത്തുകയോ ചെയ്യുന്നത് ഇനി നിയമലംഘനമാകും. ഇന്‍ഷുര്‍ മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x