ഷാര്‍ജ: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും 14 ദിവസം കൂടുമ്പോള്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന നടത്തണമെന്ന് അധികൃതര്‍. ചെലവ് സ്വന്തമായി വഹിക്കണം. 2 ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് പരിശോധന ആവശ്യമില്ലെന്നും ഷാര്‍ജ എജ്യുക്കേഷന്‍ അതോറിറ്റി (എസ്പിഇഎ) വ്യക്തമാക്കി.
ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്ഥാപന മേധാവികള്‍ക്കു നല്‍കി. അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സീന്‍ എടുക്കാന്‍ സാധിക്കാത്തവരുടെ പരിശോധനയുടെ ചെലവ് സ്ഥാപന ഉടമ വഹിക്കണം. വാക്‌സീന്‍ എടുത്ത ജീവനക്കാരുടെ എണ്ണം, മറ്റു ജീവനക്കാരുടെ ആരോഗ്യനില എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.