Currency

രഹസ്യങ്ങൾ ചോർത്താൻ സ്കോട്ട്ലാൻഡ് യാർഡ് ഇന്ത്യൻ ഹാക്കർമാരുടെ സഹായം തേടുന്നു

സ്വന്തം ലേഖകൻThursday, March 23, 2017 6:16 pm

ലോകത്തെ ഏറ്റവും പ്രശസ്തമായ പൊലീസ് വിഭാഗത്തിന് നേരെ വളരെ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.

ലണ്ടൺ: ചാരപ്പണിക്കായി സ്കോട്ട്ലാൻഡ് യാർഡ് ഇന്ത്യൻ ഹാക്കർമാരുടെ സഹായം തേടുന്നതായി റിപ്പോർട്ട്. ബ്രിട്ടനിലെ പത്രപ്രവര്‍ത്തകര്‍, പരിസ്ഥിതിവാദികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്താന്‍ ഇന്ത്യക്കാരായ ഹാക്കര്‍മാരുടെ സഹായം തേടിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. 

ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ഇന്‍ഡിപെന്‍ഡന്റ് പോലീസ് കംപ്ലെയിന്റ്സ് കമ്മിഷന്‍ (ഐ.പി.സി.സി.) സംഭവത്തിൽ അന്വേഷണം തുടങ്ങി. നാല് ഗ്രീന്‍പ്രീസ് പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇ-മെയില്‍ അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ ഉള്‍പ്പെടെ ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അജ്ഞാതന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 

ലോകത്തെ ഏറ്റവും പ്രശസ്തമായ പൊലീസ് വിഭാഗത്തിന് നേരെ വളരെ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x