Currency

സൗദിയില്‍ പൊതുസ്ഥലത്ത് സെല്‍ഫിയെടുത്താല്‍ 10,000 റിയാല്‍ വരെ പിഴ

സ്വന്തം ലേഖകന്‍Thursday, February 8, 2018 11:50 am

ജിദ്ദ: പൊതുസ്ഥലങ്ങളിലും റോഡുകളിലും വീഡിയോ ചിത്രീകരിക്കുന്നത് നിയമ ലംഘനം. തെരുവുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനും വിലക്കുണ്ടെന്ന് സൗദി പൊലിസിന്റെ മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്കെതിരേ 10,000 റിയാല്‍ വരെ പിഴചുമത്തുമെന്നും പൊലിസ് അറിയിച്ചു.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയിലെ തെരുവുകളില്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണെന്ന് പൊലിസ് വ്യക്തമാക്കി. അനുമതിയില്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിയമ ലംഘനമാണ്.

സര്‍ക്കാര്‍ ഓഫിസുകള്‍, പൊലിസ് സ്റ്റേഷനുകള്‍, പൊലിസ് വാഹനങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊലിസ് മുന്നറിയിപ്പ് നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x