
ഓട്ടവ: സര്‍വീസ് റദ്ദാക്കപ്പെടുകയോ ലഗേജ് നഷ്ടമാവുകയോ ചെയ്യുന്ന പക്ഷം കാനഡയിലെ വിമാനയാത്രികര്‍ വന്‍ തുകയുടെ നഷ്ടപരിഹാരത്തിന് അര്‍ഹരാകും. ഇത് സംബന്ധിച്ച നിയമഭേദഗതിയ്ക്ക് കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏജന്‍സി ശുപാര്‍ശ സമര്‍പ്പിച്ചു.
സര്‍വീസ് വൈകുന്നത് സംബന്ധിച്ച് നിരന്തര ആശയവിനിമയം ഇ-മെയിലായും മൊബൈല്‍ മെസേജുകളായും നല്‍കപ്പെടണം, സര്‍വീസ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നപക്ഷം സാഹചര്യത്തിനനുസൃതമായി നഷ്ടപരിഹാരം നല്‍കണം. വലിയ എയര്‍ലൈന്‍സിലെ യാത്രികര്‍ക്ക് മൂന്നു മുതല് ആറ് മണിക്കൂര്‍ വരെ സര്‍വീസ് വൈകുന്നതിന് 400 ഡോളറും ആറ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ സര്‍വീസ് വൈകുന്നതിന് 700 ഡോളറും ഒമ്പത് മണിക്കൂറുകള്‍ക്ക് മുകളില്‍ വൈകുകയാണെങ്കില്‍ 1000 ഡോളറും നഷ്ടപരിഹാരം നല്‍കണം.
ഇത്രയും സമയത്തേക്കാവശ്യമുള്ള ആഹാരസാധനങ്ങളും പാനീയങ്ങളും ഇലക്ട്രോണിക് ആശയവിനിമയ ഉപാദികളും ലഭ്യമാക്കണം. കൂടുതല്‍ ബുക്കിംഗ് കാരണം ബോര്‍ഡിംഗ് നിഷേധിക്കുകയാണെങ്കില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേരാനുള്ള സമയനഷ്ടത്തിനും നഷ്ടപരിഹാരം നല്‍കണം. ആറുമണിക്കൂര്‍ വരെ 900 ഡോളറും ആറു മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ 1800 ഡോളറും അതിനുമുകളില്‍ വൈകുകയാണെങ്കില്‍ 2400 ഡോളറും നല്‍കണം. ലഗേജിന് കേടുപാടുകള്‍ സംഭവിക്കുകയാണെങ്കില്‍ 2100 ഡോളര്‍ നല്‍കണം എന്നിങ്ങനെയാണ് കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏജന്‍സി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകള്‍. എന്നാല്‍ വിദൂരസ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ചെറിയ വിമാനകമ്പനികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.