Currency

പേമാരിയിലും വെള്ളപ്പൊക്കത്തിലും ന്യൂസൗത്ത് വെയിൽസിന്റെ വടക്കൻ മേഖല ഒറ്റപ്പെട്ടു

സ്വന്തം ലേഖകൻTuesday, March 21, 2017 8:00 pm

പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട് നാലായിരത്തിലധികം ജനങ്ങൾ ഇവിടെ അകപ്പെട്ടിരിക്കുകയാണ്

സിഡ്നി: കനത്ത പേമാരിയും വെള്ളപ്പൊക്കവും മൂലം ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ മേഖല തീർത്തും ഒറ്റപ്പെട്ടു. പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട് നാലായിരത്തിലധികം ജനങ്ങൾ ഇവിടെ അകപ്പെട്ടിരിക്കുകയാണ്. ഈ മേഖലയിലെ 11 നദികളും കരകവിഞ്ഞാണ് ഒഴുകുന്നത്. സംസ്ഥാനത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ കൂടുതൽ മോശമാകുമെന്നും കനത്ത പേമാരിക്കു സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പു നൽകി.

സംസ്ഥാന അടിയന്തിര സേന 85 പേരെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെടുത്തി. ക്ലാരൻസ്, നംബൂക്ക മേഖലകൾ പൂർണമായും ഒറ്റപ്പെട്ടു. കറ്റൂംബ, ഓറഞ്ച്, ഗോൾബേൺ, ഡബ്ബോ, യാസ്, പാർക്ക് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനും ബ്ലൂ മൗണ്ടൻസിൽ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. അടിയൊഴുക്ക് രൂക്ഷമായതിനാൽ നദിയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x