Currency

സൗദിയില്‍ അപകട മുന്നറിയിപ്പ് സൈറണ്‍ പരിശോധന നടത്തി

സ്വന്തം ലേഖകന്‍Saturday, May 12, 2018 12:37 pm

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അപകട മുന്നറിയിപ്പ് സൈറണ്‍ പരിശോധന നടത്തി. തുടര്‍ച്ചയായി മിസൈല്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നടത്തിയ സൈറണ്‍ പരിശോധന വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് സൈറണ്‍ പരിശോധന നടത്തിയത്.

സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അപകട സൈറണ്‍ പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നേരത്തെ നല്‍കിയിരുന്നു. നേരത്തെ ഇറാഖ്, ഗള്‍ഫ് യുദ്ധകാലത്ത് പ്രവര്‍ത്തിപ്പിച്ചിരുന്ന സൈറണുകള്‍ പിന്നീട് നിശ്ചലമായിരുന്നു. പരീക്ഷണം വിജയകകരമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x