Currency

സൗദി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വാട്ട്‌സ്ആപ്പ് സ്‌കൈപ്പ്, വൈബര്‍ എന്നിവ ഇന്നുമുതല്‍ സൗദിയില്‍ ലഭ്യമാകും

സ്വന്തം ലേഖകന്‍Wednesday, September 20, 2017 4:03 pm

 

റിയാദ്: സൗദി പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് നിലവിലുള്ള നിരോധനം നീക്കി. ഇന്നുമുതല്‍ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് ഐ.ടി കമ്മീഷനും ടെലികോം സര്‍വീസ് ദാതാക്കളും നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭൂരിപക്ഷം പ്രവാസികളും ഈ സൗകര്യം ഉപയോഗിച്ചാണ് നാട്ടിലേക്ക് വിളിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്കും ഓണ്‍ലൈന്‍ കോളുകളുടെ നിരോധനം നീക്കുന്നത് ഗുണകരമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x