Currency

സൗത്ത് ഓസ്ട്രേലിയയിൽ ഇ-സിഗററ്റിനും നിയന്ത്രണം ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻMonday, November 21, 2016 2:05 pm

ഇലക്ട്രോണിക് സിഗരറ്റിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിൽ പുകയില ഉൽപ്പന്നങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് സംസ്ഥാനത്ത്

അഡലെയ്ഡ്: ഇലക്ട്രോണിക് സിഗരറ്റിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിൽ പുകയില ഉൽപ്പന്നങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് സംസ്ഥാനത്ത്. അതേസമയം ഇ സിഗരറ്റ് ഉപകരണങ്ങള്‍ കുട്ടികള്‍ക്കും വില്‍ക്കുന്നതിന് നിയന്ത്രണമില്ല. സാധാരണ സിഗരറ്റ് ഉപയോഗിക്കാന്‍ നിരോധനമുള്ള സ്ഥലങ്ങളില്‍ ഇ സിഗരറ്റ് ഉപയോഗിക്കാവുന്നതുമാണ്.

എന്നാൽ ഇക്കാര്യത്തിൽ കൂടി നിയന്ത്രണം ആവശ്യമാണെന്ന് സബ്‌സ്റ്റന്‍സ് അബ്യൂസ് മന്ത്രി ലീസ വൻഹോസ് അറിയിച്ചു. കുട്ടികള്‍ക്ക് ഇ സിഗരറ്റ് വില്‍ക്കുന്നതും പൊതുസ്ഥലത്ത് വെച്ചുള്ള ഇ-സിഗററ്റ് ഉപയോഗവും നിരോധിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇ സിഗരറ്റ് ഉപകരണങ്ങളുടെ പ്രചാരണാര്‍ഥമുള്ള പരസ്യങ്ങള്‍ക്കും നിയന്ത്രണമേർപ്പെടുത്തും. ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം നിയമഭേദഗതി നടത്താനാണ് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “സൗത്ത് ഓസ്ട്രേലിയയിൽ ഇ-സിഗററ്റിനും നിയന്ത്രണം ഏർപ്പെടുത്തുന്നു”

  1. Wow, this piece of writing is pleasant, my younger sister is analyzing these things, thus I am going
    to let know her.

  2. Wyatt says:

    I’m truly enjoying the design and layout of your blog.

    It’s a very easy on the eyes which makes it much more pleasant for me to come here and visit more often. Did you hire
    out a designer to create your theme? Exceptional work!

Comments are closed.

Top
x