
ബർലിൻ: ജര്‍മനിയിലെ സോഷ്യലിസ്ററ് ഡമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി)അദ്ധ്യക്ഷനായി മാര്‍ട്ടിന്‍ ഷുള്‍സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 81.9 ശതമാനം വോട്ടു നേടിയാണ് 61കാരനായ ഷുള്‍സ് തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഷുള്‍സിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് പദവി രാജിവെച്ചശേഷം സെപ്റ്റംബര്‍ 24 ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിനെതിരെ പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി ഷുള്‍സ് മല്‍സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.