Currency

സ്പോണ്‍സര്‍ വ്യാജ പരാതി നല്‍കിയാല്‍ വിദേശികള്‍ക്ക് തൊഴില്‍ മാറാം

സ്വന്തം ലേഖകന്‍Saturday, April 14, 2018 12:42 pm

ജിദ്ദ: സ്പോണ്‍സര്‍ വ്യാജ പരാതി നല്‍കിയാല്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെതന്നെ വിദേശികള്‍ക്ക് തൊഴില്‍മാറ്റം നടത്താം. തൊഴിലാളി ഒളിച്ചോടിയതായോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായോ വ്യാജ പരാതി നല്‍കുന്ന തൊഴിലുടമയില്‍ നിന്നും ഇനിമുതല്‍ വിദേശികള്‍ക്ക് തൊഴില്‍മാറ്റം നടത്താന്‍ കഴിയുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

വിദേശ തൊഴിലാളി ഒളിച്ചോടിയതായി വ്യാജ പരാതി നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍നിന്നുള്ള സേവനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ വിലക്കേര്‍പ്പെടുത്തും.

തുടര്‍ച്ചയായി മൂന്നു മാസം വേതനം ലഭിക്കാതിരിക്കുന്ന ഘട്ടത്തിലും സ്പോണ്‍സറുടെ അനുമതിയില്ലാതെ വിദേശി ജീവനക്കാര്‍ക്ക് തൊഴില്‍മാറ്റം നടത്താം. ഇഖാമ കാലാധി അവാസാനിക്കുകയും അവ പുതുക്കി നല്‍കുന്നതിനു സ്പോണ്‍സര്‍ തയ്യാറാവാതിരിക്കുയും ചെയ്യുന്ന ഘട്ടത്തിലും തൊഴിലുടമയുടെ അനമതിയില്ലാതെ മറ്റൊരു തൊഴിലുടമയിലേക്കു സ്പോണ്‍സര്‍ഷിപ് മാറ്റുന്നതിനും വിദേശ തൊഴിലാളികള്‍ക്ക് അനുമതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x