Currency

സൗദിയില്‍ ജോലി സമയം എട്ടുമണിക്കൂറില്‍ കൂടിയാല്‍ 10,000 റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Sunday, February 25, 2018 11:29 am

റിയാദ്: സൗദിയില്‍ തൊഴിലാളിക്കളെക്കൊണ്ട് എട്ടു മണിക്കൂറിലധികം തൊഴിലെടുപ്പിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. എട്ടു മണിക്കൂറിലധികം സമയം ആനുകൂല്യങ്ങള്‍ നല്‍കാതെ തൊഴിലെടുപ്പിക്കുന്ന തൊഴിലുടമകള്‍ക്ക് ഒരു തൊഴിലാളിക്ക് 10,000 റിയാല്‍ എന്ന തോതിലാണു പിഴ ചുമത്തുകയെന്നും അല്‍ ഖസീം മേഖല തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശാഖാ വൃത്തങ്ങള്‍ പറഞ്ഞു.

ചില മേഖലകളില്‍ തൊഴിലാളികളെക്കൊണ്ട് എട്ടു മണിക്കൂറിലധികം തൊഴിലെടുപ്പിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി. സൗദിവല്‍ക്കരണം നടപ്പാക്കിയ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികള്‍ എട്ടു മണിക്കൂറിലധികം തൊഴിലെടുക്കേണ്ടി വരുന്നതായി പരാതി ഉയര്‍ന്നിരുന്നു. മാത്രവുമല്ല ദീര്‍ഘസമയമുള്ള തൊഴില്‍മൂലം ചില സ്വദേശി തൊഴിലാളികള്‍ ജോലിയില്‍ നിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x