
റിയാദ്: റിയാദിലെ അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സൃഷ്ടി 2018 വിദ്യാഭ്യാസ പ്രദര്‍ശനം ശ്രദ്ധേയമായി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രദര്‍ശനം. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ എക്‌സിബിഷനില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും പ്രദര്‍ശനം കാണാനെത്തി.
രണ്ടു ദിവസം നീണ്ട എക്‌സിബിഷനില്‍ ശാസ്ത്രം, സാമൂഹികം, കൃഷി, വാണിജ്യം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലയില്‍ ഊന്നിയായിരുന്നു സ്റ്റാളുകള്‍. കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പ്രദര്‍ശനങ്ങളുമുണ്ടായി. ഇന്ത്യയുടെയും സൗദിയുടെയും ലാന്റ് മാര്‍ക്കുകളുടെ മോഡലുകളും പ്രദര്‍ശനത്തിലുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.