Currency

അന്തരീക്ഷ മലിനീകരണം; ഡൽഹി നിവാസികൾ വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻSunday, October 30, 2016 6:03 pm

ഡല്‍ഹിയുടെ അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ അളവ് കുറഞ്ഞ നിലയിൽ എത്തിയതോടെ പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്നു മുന്നറിയിപ്പ്

ന്യൂഡൽഹി: ഡല്‍ഹിയുടെ അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ അളവ് കുറഞ്ഞ നിലയിൽ എത്തിയതോടെ പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച് (സഫര്‍) മുന്നറിയിപ്പ് നൽകി.

കാറ്റിന്റെ അസാന്നിധ്യം സ്ഥിതിഗതികൾ കൂടുഌ വഷളാക്കിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വ്യക്തമാക്കി. നേരത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കരുതെന്നു ഡല്‍ഹി നിവാസികളോടു സംസ്ഥാന പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ അഭ്യര്‍ഥിച്ചിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും കൊയ്ത്തിനു ശേഷം അവശേഷിച്ചിരുന്ന കുറ്റികൾ കത്തിച്ചതും സ്ഥിതിഗതികൾ വഷളാകാൻ കാരണമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x