Currency

യൂറോവിംഗ്സ് ജീവനക്കാർ സമരത്തിലേക്ക്

സ്വന്തം ലേഖകൻSaturday, October 22, 2016 10:33 am

ശമ്പളം, കരാര്‍ വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളാണ് ജീവനക്കാരുടെ പണിമുടക്കിനു കാരണമായിരിക്കുന്നത്.

ബർലിൻ: യൂറോവിംഗ്സിലെ ക്യാബിന്‍ക്രൂ ജീവനക്കാര്‍ സമരത്തിലേക്ക്. ലുഫ്താന്‍സയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസാണ് യൂറോവിംഗ്സ്. ശമ്പളം, കരാര്‍ വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളാണ് ജീവനക്കാരുടെ പണിമുടക്കിനു കാരണമായിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളും മാനെജ്മെന്റും തമ്മില്‍ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

അടുത്ത രണ്ടാഴ്ചയ്ക്കിടെ എപ്പോള്‍ വേണമെങ്കിലും സമരം ആരംഭിക്കാമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഫ്ഒ യൂണിയനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച സമരം തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x