Currency

കാര്‍ഷിക വിപ്ലവം ജര്‍മനിയെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായതായി കണ്ടെത്തൽ

സ്വന്തം ലേഖകൻSunday, October 30, 2016 12:25 pm

ജർമ്മനിയുടെ കാർഷിക മേഖലയിൽ വൻ കുതിപ്പിനു വഴിയൊരുക്കിയ കാർഷിക വിപ്ലവം പലതരത്തിലുള്ള ജീവിവർഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായതായി കണ്ടെത്തൽ.

ബർലിൻ: ജർമ്മനിയുടെ കാർഷിക മേഖലയിൽ വൻ കുതിപ്പിനു വഴിയൊരുക്കിയ കാർഷിക വിപ്ലവം പലതരത്തിലുള്ള ജീവിവർഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായതായി കണ്ടെത്തൽ. 10,000 ജീവി വര്‍ഗങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനഫലം വ്യക്തമാക്കുന്നത്.

ജർമ്മനിയിൽ  32,000 ജീവിവര്‍ഗങ്ങളുണ്ട്. ഇവയിൽ മൂന്നിലൊന്നിന്റെ നിലനിൽപ്പാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്. ജര്‍മനിയില്‍ മാത്രം കാണപ്പെട്ടിരുന്ന ജീവിവര്‍ഗങ്ങളില്‍ 5.6 ശതമാനത്തിന് ഇതിനകം വംശനാശം സംഭവിച്ചു കഴിഞ്ഞു എന്നു ദ ലിവിങ് പ്ളാനറ്റ് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x