
റിയാദ്: സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ അനധികൃതമായി ഇടപെടുന്നവര്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. ഇതിന് വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പുതിയ നിയമാവലി തയ്യാറാക്കിത്തുടങ്ങി. വിസ ഇടപാടില്‍ അനധികൃതരായ ഇടനിലക്കാര്‍ തിരിമറി നടത്തുന്നതായും ഇടനിലക്കാര്‍ ഇടപെട്ട് റിക്രൂട്ടിങിനുള്ള നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം.
വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ‘മുസാനിദ്’ ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്തും. റിക്രൂട്ടിങിനുള്ള നിബന്ധനകളും വ്യവസ്ഥകളും വെബ്പോര്‍ട്ടലില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളി, തൊഴിലുടമ, റിക്രൂട്ടിങ് ഏജന്റ് എന്നിവരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഈ സംവിധാനങ്ങള്ക്കൊപ്പവും ഇടനിലക്കാര്‍ സ്വദേശത്തും വിദേശത്തുമുള്ളതായി മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ അനാരോഗ്യകരമായ പ്രവണതകള്‍ നിയമനടപടിയിലൂടെ തടയാനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.